Home / Ninakkay Mathram / Jawan – Malayalam Poem

Jawan – Malayalam Poem

ജവാൻ

നുരഞ്ഞു പൊന്തുന്ന ചില്ലു ഗ്ലാസ്സിൽ തട്ടി,

വിറങ്ങലിച്ചൊരു നാവിനാൽ ചൊല്ലിനാൻ,

വരൂ പ്രിയതമേ, രാവിങ്ങേറയായ്,

പുതുവർഷപ്പിറവി ഇനിയും വരുമല്ലോ.

മദിച്ചുൻമത്തരായ് ഉറങ്ങും ജനതയെ കാക്കുവാൻ,

ഉണർന്നിരിപ്പൂ അമ്മതൻ ധീരൻമാർ, ഇന്ത്യൻ ജവാൻമാർ.

 

ഇരുൾ മൂടിയ കാട്ടു വഴിയിലൂടവർ,

നുഴഞ്ഞു വരികയായ് അമ്മതൻ മാർ പിളർക്കാൻ,

വിശുദ്ധ യദ്ധത്തിനു ഇറങ്ങിത്തിരിച്ചൊരാ,

വഷളൻ തെമ്മാടി തൻ അമ്മയോടുര ചെയ്യ്തു,

മരിക്കാൻ പോകയാണമ്മേ ,അനുഗ്രഹിക്ക,

ഒരു കൂട്ടം നിർദ്ദോഷികൾ തൻ രക്തം കുടിയ്ക്കാൻ, പോകുന്നു ഞാൻ.

 

വിശക്കുന്നെങ്കിൽ മോനേ, കഴിയ്ക്ക എന്തെങ്കിലും,

പിളർക്കുക ആ ദേശസ്നേഹികൾ തൻ നെഞ്ചും,

ഉയർത്തി പിടിച്ചൊരാ ശിരസ്സും, ജീവനും.

ഒളിച്ചിരിക്കുക നീ, എന്തെന്നാൽ അല്‍പ്പംപോലും

ഭയമില്ലാത്തോരത്രേ ആ അമ്മതന്‍ മക്കള്‍,

ഭാരതത്തിൻ ധീര ജവാൻമാർ,

 

ഇരുളിൻ മറവിൽനിന്നാ ഭീരുക്കൾ വെടിയുതിർക്കേ,

തിരിഞ്ഞോടാതെ മുന്നേറിയോർ, ഖോരമോതിനാര്‍

“മരിക്കാന്‍ ഒട്ടും ഭയമില്ലമ്മേ, നിന്‍ യശസിനായി പൊരുതും

അവസാന ശ്വാസം വരേയ്ക്കും”

തുളച്ചു കയറുന്നൊരാ വെടിയുണ്ടകൾ നെഞ്ചിലേറ്റി,

ഉതിർത്തു തിരകൾ, വിശുദ്ധ യുദ്ധം ചെയ്യും ഭീരുവിൻ ശിരസ്സിലായ്.

 

പിടഞ്ഞു വീഴും മുമ്പ് ആ കാട്ടാളനോതി ദൈവത്തോടായ്,

” വരുന്നു സ്വർഗ്ഗത്തിലായ്, കാരുണ്യവാനായ ദൈവമേ “,

ശപിക്കുമുമ്പാ ദൈവം, പാപിയോടായ് പറഞ്ഞു,

“എൻ പുത്രനല്ല നീ, എനിക്കായ് നീ മരിച്ചിട്ടില്ല

ഞാൻ കാരുണ്യം ചൊരിഞ്ഞൊരാ മക്കളെ കൊന്ന മൂഡാ,

നിനക്കു നാംമിതാ നരകം വിധിക്കുന്നു”

 

ഒടുവിൽ ത്രിവർണ്ണ പതാകയിൽ നിന്നെ പുതപ്പിച്ചു

നാട്ടിലേക്കെടുക്കുമ്പോൾ,

ഉറക്കം വിട്ടവൻ എഴുതി നവ മാദ്ധ്യമങ്ങളിൽ രണ്ടക്ഷരം,

“Feeling Proud”, കൂടെ ഷെയർ ചെയ്യാനുള്ള കുറിപ്പും.

പിന്നെ തുടങ്ങി യുദ്ധങ്ങള്‍ മതത്തിന്‍റെ പേരിലായ്

മൃതിയടഞ്ഞോര്‍ ഹിന്ദുവോ, മുസല്‍മാനോ

 

അകലെ ആകാശത്തിലെ തിളങ്ങുന്ന താരമായ് നീ തെളിയുമ്പോള്‍

നിൻ പൈതലിൻ ചിരി ഒരു കനലായ് തെളിയുന്നെൻ മനസ്സിൽ സോദരാ,

നിന്റെ കുടുംബത്തിൻ കണ്ണീരിൽ ഞാൻ ദഹിച്ചു പോയ്,

മരിക്കില്ലൊരിക്കലും ഞങ്ങളുടെ നെഞ്ചിൽ നിന്നും,

നീ അമ്മയെ കാക്കുവാന്‍ ജീവന്‍ ബലി നല്‍കിയോന്‍, “ധീര ജവാൻ “,

എന്നും നീ എൻ ഭാരതാംബയുടെ പ്രിയ പുത്രൻ!

 

About dhanus@dhaneshnair.com

Check Also

Malayalam Kids Story – പാണ്ട അമ്മാവനും, പുലി മുരുകനും

പാണ്ട അമ്മാവനും, പുലി മുരുകനും കുട്ടികളുടെ കൂട്ടുകാരാണ്. ഇന്നത്തെ കഥ കാറുകളുടെ തല്ലിനെ കുറിച്ചാണ്. This Malayalam Kids Story is about cars fight.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.