Home / Movie Review / Ivide – Director Shyamaprasad’s Malayalam Movie Review

Ivide – Director Shyamaprasad’s Malayalam Movie Review

വളരെ സാധാരണക്കാരനായ ഒരു സിനിമ പ്രേമി ആണ് ഞാന്‍. അതുകൊണ്ട് തന്നെ കഥയുടെ മൂല്യ ച്യുതിയോ, ന്യൂ ജെന്‍, ഓള്‍ഡ്‌ ജെന്‍ എന്ന വ്യത്യാസമോ എന്നെ സമ്പതിച്ചു ഒരു പ്രശനമേ അല്ല. സിനിമ എനിക്ക് ഒരു relaxation technique എന്നതിന് ഉപരി മറ്റൊരു അര്‍ത്ഥമോ, വിലയോ കൊടുക്കുന്നുമില്ല. ഞാന്‍ ആരുടെയും ഫാന്‍ അല്ല, അത് പോലെ ആരുടെ പക്ഷവും പിടിക്കുകയുമില്ല. ആര്‍ക്കും വേണ്ടി flex ഒട്ടിക്കാനോ, ജയ് വിളിക്കാനോ തീരെ സമയം ഇല്ല..

ശ്യാമപ്രസാദിന്റെ ചിത്രം എന്ന നിലയ്ക്ക് ഒരു കൊമേഴ്സിയൽ ചിത്രത്തിനുപരി നൂതനമായ ചില ആശയങ്ങളുടെ ആവിഷ്കാരമായി കാണാം എന്ന ചിന്തയായിരുന്നു മനസ്സിൽ. പാകിസ്ഥാനിൽ പോയി മലയാളം സംസാരിച്ചു തിരിച്ചു വരുന്ന മണ്ടത്തരങ്ങൾ എന്തായാലും ചിത്രത്തിൽ ഇല്ല. അതു കൊണ്ട്‌ തന്നെ നായകനു മലയാളം അറിയാത്തതും സിനിമയുടെ സിംഹഭാഗങ്ങളിലും ഇംഗ്ളീഷ് ആണ് സംസാരഭാഷ.സബ്ടൈറ്റിൽസ് വായിച്ചാൽ തന്നെ സിനിമയുടെ രസം ഒരു സാധാരണ പ്രേക്ഷകനു നഷ്ടമാവാൻ സാധ്യതയുണ്ട്.

Outsourcing ന്‍റെയും അതുമൂലം ജോലി നഷ്ടപെടുന്ന ഒരു സാധാരണ അമേരിക്കകാരൻെറ വിഷമം മുതൽ, അനാഥത്ത്വത്തിൽ നിന്ന് ജീവിതം ലഭിച്ച ബാലൻ അനുഭവിച്ച വേദനയും, സ്ത്രീയുടെ അരക്ഷിതാവസ്ഥയും തുടങ്ങി ലക്ഷ്യം മാത്രം മുന്നിൽ കണ്ടു ജീവിക്കുന്ന കോർപ്പറേറ്റ് തൊഴുത്തിൽ കുത്തു വരെയുള്ള വിവിധ വിഷയങ്ങൾ സംവിധായകനും, കഥാകൃത്തും ശ്രദ്ധ പതിപ്പിക്കുമ്പോഴും വിഷയങ്ങളുടെ ആധിക്യം സാധാരണ പ്രേക്ഷകനു താങ്ങാവുന്നതിലും അപ്പുറമാണ്.
പ്രിഥ്വിരാജ് എന്ന നടന്റെ ആശയപരമായ പുരോഗതി ഈ ചിത്രത്തിന്റെ നായക വേഷം തിരഞ്ഞെടുത്തതിലൂടെ പ്രകടമാണ് .

സസ്പെൻസ് ത്രില്ലർ ആണെങ്കിലും വില്ലൻ ആരാണെന്നറിയാനുള്ള ആകാംക്ഷ അല്ലാതെ ഒരു സസ്പെൻസ് ത്രില്ലറിന്‍റെ പിരിമുറുക്കം ഒട്ടും തന്നെയില്ലാത്തത് സിനിമയുടെ ആകർഷണം കുറയ്ക്കുന്നു. വ്യത്യസ്ഥമായ ക്ലൈമാക്സ് എന്നെ  സംബന്ദിച്ചിടത്തോളം അഭിനന്തനീയം തന്നെ എങ്കിലും പേക്ഷകരിൽ ഭൂരിഭാഗവും അതിനോട് യോജിക്കുന്നില്ല എന്ന് മനസ്സിലായി.

Verdict:
ലൊക്കേഷന്‍റെ ഭംഗിയും, അഭിനേതാക്കളുടെ മിടുക്കും, സംവിധായകന്‍റെ നൈപുണ്യവും സിനിമയെ above average category എന്നേ കരുതാനാവൂ! 
വളരെ സാധാരണക്കാരനായ ഒരു സിനിമ പ്രേമി ആണ് ഞാന്‍. അതുകൊണ്ട് തന്നെ കഥയുടെ മൂല്യ ച്യുതിയോ, ന്യൂ ജെന്‍, ഓള്‍ഡ്‌ ജെന്‍ എന്ന വ്യത്യാസമോ എന്നെ സമ്പതിച്ചു ഒരു പ്രശനമേ അല്ല. സിനിമ എനിക്ക് ഒരു relaxation technique എന്നതിന് ഉപരി മറ്റൊരു അര്‍ത്ഥമോ, വിലയോ കൊടുക്കുന്നുമില്ല. ഞാന്‍ ആരുടെയും ഫാന്‍ അല്ല, അത് പോലെ ആരുടെ പക്ഷവും പിടിക്കുകയുമില്ല. ആര്‍ക്കും വേണ്ടി flex ഒട്ടിക്കാനോ,…

Malayalam Movie : Ivide Review

Music N Songs - 7
Comedy - 2.5
Direction - 7.5
Visuals/Camera/Vfx - 8
Script N Story Line - 7

6.4

Above average Movie

Director, Script Writer combo trying to address various topics/issues in a single go was something beyond my acceptance. Similarly usage of English Dialect would receive negative verdict from a common movie viewer. Excellent Treatment, Excellent Climax is a thumbs up but drift from a predicted climax doesn't go well with a normal viewer. Major thumbs down is the thriller part of the suspense thriller which is missing.

View Trailer
User Rating: Be the first one !
6

About dhanus@dhaneshnair.com

Check Also

Chandrettan Evideya – Malayalam Movie Review

Chandrettan Evideya is comedy movie from Actor, Director Sidharth Bharathan. I don’t think I need to Read More

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.