Credit : Asianet News
Home / Currrent Affairs N Blogs / സർവ്വവിജ്ഞാനകോശവും, അടിമത്തവും പിന്നെ സദാചാരവും

സർവ്വവിജ്ഞാനകോശവും, അടിമത്തവും പിന്നെ സദാചാരവും

ഒരു പത്രത്തിന്റെ കമന്റ് സെഷനിൽ കണ്ട ഒരു കമന്റ്  ആണ്  ഇ കുറിപ്പിനാധാരം. സ്വന്തം വീട്ടിൽ അടുപ്പു പുകഞ്ഞില്ലെങ്കിലും, അന്യന്റെ  വീട്ടിൽ ചോറ്  തിളച്ചു  മറിയുന്നത് കണ്ടു ചിരിക്കാനാണ് അന്നോളം, ഇന്നോളം മലയാളികൾ ക്കുള്ള ആസക്തി ദരിദ്ര ഹാസ്യ രൂപേണ ( ചളി) ഒരു വിമര്‍ശനത്തിനുള്ള ശ്രമമായി കരുതിക്കോള്ളൂ.

അമേരിക്കയുടെ സമ്പദ്വ്യവസ്ഥയിൽ ആഡംബരത്തിന്റെ പങ്ക് എന്ന വിഷയത്തെ കുറിച്ചുള്ള ലേഖനം വായിച്ചിട്ടു, ‘ഇ എന്നോടാ’ എന്ന മട്ടിൽ ലേഖകന്റെ കളർ പടത്തിൽ പുച്ഛിച്ചു നോക്കിയിട്ടു, നാട്ടിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വെറുതെ മാതൃഭൂമി.കോം ഒന്ന് ക്ലിക്കി. അപ്പോഴാണ് ദേ കങ്കണ, ഹൃതിക് തല്ലിനെ കുറിച്ച് ഒരു മുഴുനീള ലേഖനം.വീട്ടിൽ അമ്മയും അച്ഛനും  ടീവി കാണുമ്പൊൾ കളിയാക്കി ബുദ്ധിജീവി ചമയുമെങ്കിലും, നടിനടന്മാരുടെ തല്ലൊക്കെ ഇപ്പോഴും വായിക്കാറുണ്ട്. അന്യന്റെ അടുക്കളയോട് ഇതിനെ ഒരു ഉപമയോ , ഉൽപ്രേക്ഷയോ ഒക്കെ ചെയ്യാം. ഇനിയിപ്പോ ശ്ലോകം എഴുതുന്ന ആരെങ്കിലും കണ്ടാൽ ഇവൻ ഇവിടെയും ഉപമ ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ഒരു ക്രെഡിറ്റും കിടന്നോട്ടെ ,എന്താ? ഇതൊരുമാരുതി രാത്രിയിലെ മലയാളം ന്യൂസ് അവർ പോലെ ചുരുക്കി ബ്രോ..എന്നാവും? ഡോണ്ട് ടൂ. ഓക്കേ, കമിങ് റ്റു ദി പോയിന്റ്;  അപ്പോഴാണ് ഒരു മഹാന്റെ കമന്റ് ,”ഇതൊക്കെ ഒരു വാർത്ത”.

ഇവിടെയാണ്  സർവ്വവിജ്ഞാനകോശത്തിന്റെ പ്രസകതി. മലയാളിക്ക് എല്ലാം അറിയാം, എല്ലാത്തിനോടും പുച്ഛവുമാണ്, ഒളിഞ്ഞും തെളിഞ്ഞും പൈങ്കിളി മുതൽ ഡ്രൈവിംഗ് സ്കൂൾ, എണ്ണ തോണി എല്ലാം കാണും, പക്ഷെ പുറത്തിറങ്ങി വന്നു ഷക്കീലയെ തെറി വിളിക്കും, സരിഗമയുടെ ആറാം അധ്യായം വരെ രഹസ്യമായി വാങ്ങി വയ്ക്കും, എന്നാൽ ഒരു  ചെക്കനും, പെണ്ണും അടുത്തിരിക്കുന്നതോ മറ്റോ കണ്ടാലോ, പച്ച മലയാളത്തിൽ പറഞ്ഞാൽ ഇച്ചിങ് തുടങ്ങും. ഡേയ്, ഇതൊന്നും നീ ചെയ്യില്ലേ എന്ന്  ചോദിച്ചാൽ, സോറി ഷക്കീല പറ്റില്ല, സർവം ലിയോണി മയം എന്നാണല്ലോ ചൊല്ല്. പിന്നെ മോറൽ പൊലീസിങ് അഥവാ തന്നെ കൊണ്ട് ചെയ്യാൻ പറ്റാത്തത് മറ്റുള്ളവൻ ചെയ്യുമ്പോഴുള്ള മേല്പറഞ്ഞ ഇച്ചിങ്, അതെനിക്കറിയില്ല. ആറാം അദ്ധ്യായം കഴിഞ്ഞു, പ്രിത്വിരാജിന്റെ “സെവൻത് ഡേ“, സരിഗമയുടെ ഏഴാം അധ്യായമാണോ എന്ന് തെറ്റിദ്ധരിച്ച ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു എന്ന്  പറഞ്ഞ പോലെ, ഇ ഗണത്തിൽ പെടുത്താവുന്ന ഒരു ശ്വാന സന്തതിക്കും സദാചാരം പോയിട്ട് സാദാആചാരം പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.

എല്ലാം അറിയാവുന്ന ആ കമന്റ് സുഹൃത്ത് സ്വതേ മാന്യൻ ആണെകിൽ അത്തരം വാർത്തകൾ കണ്ടില്ലെന്നു വയ്ക്കുക, അല്ലാതെ വള്ളി പുള്ളി തെറ്റാതെ മുഴുവൻ വായിച്ചിട്ടു ഒരു മാതിരി കണ, കൊണ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ ഒരു ശരാശരി മലയാളിയുടെ ഡീപ്പ് ഇൻസൈഡ് കൊണവതിയാരത്തിനെ കുറിച്ച് വാചാലൻ ആവാതെ നിവർത്തി ഇല്ല.

പണ്ട് കണ്ണിൽ കണ്ട തമിഴൻമാരെയൊക്കെ പാണ്ടി എന്നും, വിവരം ഇല്ലാത്തവന്മാർ വിളിച്ചു കളിയാക്കിയ ടി കോശങ്ങൾ ആണ് ലിയോണിയുടെ ദർശന സുഖത്തിനെ ലൈവ് ടെലികാസ്ററ് ചെയ്തതും, നാട്ടിൽ മുത്തച്ഛന്റെ പ്രായമുള്ള താര രാജാവിനെ ഒന്ന് അറിയാതെ അച്ഛന്റെ റോൾ ചെയ്യാൻ പറഞ്ഞ കുട്ടിയെ കരയിപ്പിച്ചതും, ജനപ്രിയനു ജാമ്യം കിട്ടിയപ്പോള്‍ പടക്കം പൊട്ടിച്ചതും. ഇതില്‍ ജനപ്രിയന്‍ തെറ്റുകാരന്‍ ആണെന്നുള്ള മുന്‍വിധി ഇല്ല, പക്ഷെ സ്വാതന്ത്ര സമരത്തിന്‌ അഴിക്കുള്ളില്‍ പോയ വ്യക്തിക്ക് പോലും ഇല്ലാത്ത വരവേല്‍പ്പ് ഒരുക്കണമെങ്കില്‍ ഇത്രയും പണിയും, വിവരവുമില്ലാത്ത നാളെയുടെ ഭാരതം അവിടെ ഖോരം ഖോരം ജയ്‌ വിളിച്ചിട്ടുണ്ടെന്നു എന്ന് സാരം.

ആ നടന്‍റെ അഴിക്കുള്ളിലെ ജീവിതത്തില്‍ അയാളുടെ കുടുംബം അനുഭവിക്കുന്ന മനോവ്യഥ ഓര്‍ത്തു ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. അയാളുടെ കൂടെ അകത്തായ രാഷ്ട്രീയ നേതാവ് രണ്ടാഴ്ചത്തെ വിശ്രമ ജീവിതം മതിയാക്കി പുറത്തിറങ്ങിയപ്പോള്‍, കുറ്റാരോപിതന്‍ മാത്രമായ മറ്റൊരു വ്യക്തി തുടര്‍ച്ചയായി വ്യക്തിഹത്യ നേരിടുന്ന കണ്ടു എനിക്ക് വിഷമം തോന്നിയിരുന്നു. മൂന്നാംകിട മാധ്യമങ്ങള്‍ ടിആര്‍പി വര്‍ദ്ധിപ്പിക്കാന്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ ഒരു കുഞ്ഞിന്‍റെ പിതാവ് എന്ന നിലക്ക് എന്നെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും കുറ്റവിമുക്തനാവുന്ന വരെ അയാള്‍ക്ക്‌ സ്തുതി പാടാനുള്ള ലൈസെന്‍സ് ആയി കരുതുന്നില്ല.

രാഷ്ട്രീയം വേണം, തിരഞ്ഞെടുപ്പിന്‍റെ അന്ന് ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ വേണ്ടി മാത്രം, ആരാധന ഉണ്ടാവാം അവരൊക്കെ അഭിനയിക്കുന്ന നല്ല ചിത്രങ്ങളുടെ അന്തസത്ത ഉള്‍കൊള്ളാന്‍, അല്ലാതെ വെറുതെ ആരാധകന്‍ കളിച്ചു നടക്കുമ്പോള്‍ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് കൂടെ നോക്കുക. തട്ടമിടാതെ പാടിയാല്‍ നശിച്ചു പോകുമെന്നും, ചുംബിച്ചാല്‍ അര്‍ഷഭാരത സംസ്കാരം വഴിയാധാരമാകുമെന്ന തലയില്‍ മുണ്ടിട്ട സദാചാരം വിളമ്പുമ്പോള്‍, അവനവന്‍റെ ഔന്നിത്യം കൂടെ ഓര്‍ക്കുന്നതും നല്ലതാണ്.

 

വാൾ വച്ച കഷ്ണം : ലോ ലവിടെ, ജനിപ്പിച്ച തന്തയെ ചവിട്ടി ഇറക്കിയിട്ടു, ഏട്ടന്റെ ഫ്ലെക്സിനു അഭിഷേകം ചെയ്യാൻ പാല് വാങ്ങാൻ ക്യൂ നിന്ന ആരാധകൻ സൂര്യാഘാതം ഏറ്റു മരിച്ചത്രേ.

Summary
സർവ്വവിജ്ഞാനകോശവും, അടിമത്തവും പിന്നെ സദാചാരവും
Article Name
സർവ്വവിജ്ഞാനകോശവും, അടിമത്തവും പിന്നെ സദാചാരവും
Description
ഒരു പത്രത്തിന്റെ കമന്റ് സെഷനിൽ കണ്ട ഒരു കമന്റ്  ആണ്  ഇ കുറിപ്പിനാധാരം. സ്വന്തം വീട്ടിൽ അടുപ്പു പുകഞ്ഞില്ലെങ്കിലും, അന്യന്റെ  വീട്ടിൽ ചോറ്  തിളച്ചു  മറിയുന്നത് കണ്ടു ചിരിക്കാനാണ് അന്നോളം, ഇന്നോളം മലയാളികൾ ക്കുള്ള ആസക്തി ദരിദ്ര ഹാസ്യ രൂപേണ ( ചളി) ഒരു വിമര്‍ശനത്തിനുള്ള ശ്രമമായി കരുതിക്കോള്ളൂ.
Author
Publisher Name
Udayam
Publisher Logo

About dhanus@dhaneshnair.com

Check Also

How Small Business can win the war against Amazon?

Look Back to the History: The phenomenon of dethroning is not started by e-commerce era. Read More

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.