Home / Ninakkay Mathram / Pranayam Marikkumpol – Malayalam Poem about Love

Pranayam Marikkumpol – Malayalam Poem about Love

പ്രണയം മരിക്കുമ്പോൾ

ഇന്നു ഞാൻ അവളെ കണ്ടപ്പോൾ എന്നിലെ

നെഞ്ചിടിപ്പിൻ താളം മാറിയില്ല

ഇന്നവൾക്കായി കാത്തിരുന്നോരാ വേളയിൽ

അക്ഷമയൊട്ടുമേ തീണ്ടിയില്ല,

കാർക്കൂന്തൽ പിന്നെ വേഷവിധാനങ്ങൾ കണ്ടില്ല

ആകാരവടിവൊട്ടും സന്തോഷിപ്പിച്ചില്ല.

ചുംബിക്കുവാനായി ചുണ്ടുകൾ കൊതിച്ചില്ല,

കരതലം ഉരസിയെങ്കിലെന്നൊട്ടുമേ കാംഷിച്ചില്ല

വിജയശ്രീലാളിതനായി ചുറ്റും ഞാൻ നോക്കിയില്ല,

കയറുവാനായി കാറിന്റെ വാതിൽ തുറന്നിട്ടില്ല.

ഉദ്ധ്യാനത്തിൽ നടക്കുന്നോർ ശല്യങ്ങളായില്ല,

സിനിമാശാലയിലെ ക്യാമറാ കണ്ണുകളെ ശപിച്ചില്ല,

എന്റെ പ്രണയം മരിച്ചു പോയി, ഹാ ദൈവമേ!

മരണ പോലെ ഹൃദയം തുളഞ്ഞു പോയി.

വൈകുന്തോറുമെൻ നെഞ്ചിലെ താളം

ഇതെന്തേ ഒരു മാത്ര നിന്നു പോയി?

ഒരു ദിനം എൻ ചാരെ ഇല്ലെങ്കിൽ എൻ മിഴി

ചുടു നീരു കൊണ്ട് ചുവന്നതെന്തേ?

വിശ്വത്തിനോട് രണഭേരി മുഴക്കിയിട്ടെന്തേ

തല ചായ്ക്കാൻ നിൻ മാറുതേടി?

എന്റെ ജീവനെ നിൻ ഉദരത്തിൽ കണ്ട നാൾ,

എന്തേ ഹൃദയത്തിൽ വെൺനിലാവുധിച്ചു?

പിന്നെ ഞാൻ മെല്ലെ തിരിച്ചറിഞ്ഞു, എൻ പ്രണയം മരിച്ചതല്ല

അതിനിന്നാത്മാവുണ്ടായിരിക്കുന്നു,

ഒരു വേള നീ ഇല്ലാതിരുന്നെങ്കിൽ, ഒരു ജീവഛവമായി

മാറിയേന്നെ, എന്നെ ഞാൻ തിരിച്ചറിയാതിരുന്നേനെ!

About dhanus@dhaneshnair.com

Check Also

Malayalam Kids Story – പാണ്ട അമ്മാവനും, പുലി മുരുകനും

പാണ്ട അമ്മാവനും, പുലി മുരുകനും കുട്ടികളുടെ കൂട്ടുകാരാണ്. ഇന്നത്തെ കഥ കാറുകളുടെ തല്ലിനെ കുറിച്ചാണ്. This Malayalam Kids Story is about cars fight.

Leave a Reply

Your email address will not be published. Required fields are marked *